1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2018

സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധിക്കപ്പെട്ടത് ചോദ്യം ചെയ്യലിനിടെ? സൗദി കുറ്റസമ്മതത്തിനൊരുങ്ങുന്നതായി സൂചന; സൗദി സ്ഥാനപതി തുര്‍ക്കി വിട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്താന്‍ സൗദി ഒരുങ്ങുന്നതായി സൂചന. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ചോദ്യംചെയ്യലിനിടെ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കുന്ന റിപ്പോര്‍ട്ട് സൗദി തയ്യാറാക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളായ സി.എന്‍.എന്നും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റുമായ ഖഷോഗ്ഗിയെ ഒക്ടോബര്‍ രണ്ടിനാണ് കാണാതാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കിയും സൗദിയും തിങ്കളാഴ്ച സംയുക്ത പരിശോധന നടത്തിയിരുന്നു. സൗദി ഭരണകൂടത്തിന്റെ അനുമതി വാങ്ങാതെയാണ് ഖഷോഗ്ഗിയെ ചോദ്യം ചെയ്തതെന്നും സംഭവത്തിനു പിന്നിലുള്ളവരെ ശിക്ഷിക്കുമെന്നും സൗദി ഭരണകൂടത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒറ്റപ്പെട്ട കൊലയാളികളാകും ഖഷോഗ്ഗിയെ വധിച്ചതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. അതിനിടെ തുര്‍ക്കിയിലെ സൗദി സ്ഥാനപതി ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ നിന്ന് കടന്നതായി തുര്‍ക്കി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി സൗദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് സൗദി സ്ഥാനപതി മുഹമ്മദ് അല്‍ ഒതെയ്ബി കോണ്‍സുലേറ്റ് വിട്ടതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

രണ്ടു മണിയോടെയാണ് ഒതെയ്ബി വിമാനത്തില്‍ രാജ്യം വിട്ടതെന്ന് തുര്‍ക്കി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അന്‍ദോളു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് സൗദി ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല. കോണ്‍സുലേറ്റില്‍ തുര്‍ക്കി ഫോറന്‍സിക് സംഘത്തിന്റെ അകമ്പടിയില്‍ നടത്തിയ പരിശോധന ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് പൂര്‍ത്തിയാക്കിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.