1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2018

സ്വന്തം ലേഖകന്‍: ജി20 ഉച്ചകോടിയിലും കല്ലുകടിയായി ജമാല്‍ ഖഷോഗി വധം; സൗദി രാജകുമാരന്‍ ആരോടും സംസാരിക്കാതെ വേദിവിട്ടു.മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകം ജി20 ഉച്ചകോടിയിലും ചര്‍ച്ചയാകുന്നു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ ഉച്ചകോടിക്കെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഫോട്ടോ സെഷനു ശേഷം വേഗത്തില്‍ സ്റ്റേജ് വിടുകയായിരുന്നു.

ജി20 രാജ്യങ്ങളിലെ പ്രതിനിധികളെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കുന്ന സമയത്ത് മുഹമ്മദ് ബിന്‍ സല്‍മാനെ ഒരു സൈഡിലേക്കാണ് നിര്‍ത്തിയിരുന്നത്. ഇങ്ങനെ സൈഡിലേക്ക് ഒതുക്കിയതാവാം അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം. ആര്‍ക്കും ഹസ്തദാനം നല്‍കാനോ സംസാരിക്കാനോ നിക്കാതെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ മടക്കം.

ഖഷോഗി വധം സംബന്ധിച്ച് ഉച്ചകോടിയില്‍ മറ്റ് പ്രതിനിധികള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറിഷ്യോ മക്രി പറഞ്ഞിരുന്നു. ഇതും മുഹമ്മദ് ബിന്‍ സല്‍മാ ചൊടിപ്പിച്ചെന്നാണ് സൂചന. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം, റഷ്യ ഉക്രൈന്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയായി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ എന്നിവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നിശ്ചയിച്ചിരുന്ന ഉഭയകക്ഷി സംഭാഷണത്തില്‍നിന്നും ട്രംപ് നേരത്തെ പിന്മാറിയിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് അടക്കമുള്ള ലോകനേതാക്കളും ഉച്ചകോടിക്കെത്തിയിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലിനു ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല. അര്‍ന്റീനയിലേക്ക് പുറപ്പെട്ട മെര്‍ക്കലിന്റെ വിമാനം സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

പിന്നീട് മറ്റൊരു വിമാനത്തില്‍ അവര്‍ അര്‍ജന്റീനെയിലെത്തി. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറില്‍ ട്രംപ് ഒപ്പുവെച്ചു. അതിനടെ, വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജി20 ഉച്‌കോടി വേദയിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.