1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2019

സ്വന്തം ലേഖകൻ: ഇന്ത്യോനേഷ്യയിലെ കൊമോഡൊ ഡ്രാഗണുകളുടെ ദ്വീപിലേക്കുള്ള സഞ്ചാര യാത്ര നിരോധിക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്‍വാങ്ങി. എന്നാല്‍ ഇനി ഇവിടെയുള്ള ഡ്രാഗണുകളെ കാണണമെങ്കില്‍ ചെലവേറും. 1000 ഡോളര്‍ മെമ്പര്‍ഷിപ്പ് തുകയായി നല്‍കിയാലേ ഇനി ഇവരെ കാണാനാവൂ. 1,76000 സഞ്ചാരികളാണ്് 2018ല്‍ ഇവിടെയെത്തിയത്.

കൊമോഡോ ഡ്രാഗണ്‍ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പല്ലിവര്‍ഗത്തിന്റെ ആവാസവ്യവസ്ഥയെ സഞ്ചാരി പ്രവാഹം ബാധിക്കുന്നതിനാലാണ് ജൂലൈയില്‍ ഇവിടേക്കുള്ള യാത്ര ഇന്തോനേഷ്യന്‍ പരിസ്ഥിതി മന്ത്രാലയം അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

മുമ്പ് 10 ഡോളറില്‍ സന്ദര്‍ശനം നടത്തിയ സ്ഥലത്താണ് ഇനി 1000ഡോളര്‍ കൊടുക്കേണ്ടി വരിക. കൊമോഡോ ഡ്രാഗണുകളുടെ സുരക്ഷയ്ക്കായി 2000 പ്രദേശവാസികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇവര്‍ക്കു ഇവിടേക്ക് തിരിച്ചു വരാനും അനുമതി ലഭിച്ചു. ഇവര്‍ക്ക് നാഷണല്‍ പാര്‍ക്കിലെ സംരക്ഷണത്തിനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്.

പ്രീമിയം മെമ്പര്‍ഷിപ്പ്, നോണ്‍ പ്രീമിയം മെമ്പര്‍ഷിപ്പ് എന്നിങ്ങനെ രണ്ടു മെമ്പര്‍ഷിപ്പ് പാക്കേജുകളാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. ലോകത്തിലെ ഏറ്റവും വലിയ പല്ലി വര്‍ഗമായ കൊമോഡോ ഡ്രാഗണ്‍സ് 3 മീറ്ററോളം വലിപ്പം പ്രാപിക്കുന്നവയാണ്. മൂര്‍ച്ചയേറിയ പല്ലുകള്‍ ഉള്ള ഇവ കടിച്ചാല്‍ വിഷബാധയേല്‍ക്കും.

കിഴക്കന്‍ ഇന്ത്യോനേഷ്യയിലെ കൊമാഡോ ദ്വീപീലാണ് ഇവയിലേറെയും കഴിയുന്നത്. 2013 രണ്ടു പേരെ ഈ ഡ്രാഗണുകള്‍ അക്രമിച്ചിരുന്നു. യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ ഇന്ത്യോനേഷ്യന്‍ ദ്വീപ്. 5700ഓളം കൊമോഡോ ഡ്രാഗണുകളാണ് ഇവിടെയുള്ളതെന്നാണ് കണക്ക്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.