1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2019

സ്വന്തം ലേഖകന്‍: തിരക്കുള്ള സ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന ഞരമ്പുരോഗികളെ കുടുക്കാന്‍ ജപ്പാനിലെ മെട്രോപ്പൊലിറ്റന്‍ പൊലീസിന്റെ കിടിലന്‍ ആപ്. ഇത്തരക്കാരുടെ കൈക്രിയ ശ്രദ്ധയില്‍ പെട്ടാലുടന്‍ ‘ഡിജി പൊലീസ് ആപ്’ പ്രയോഗിച്ചാല്‍ മതി. ഉടന്‍ ‘നിര്‍ത്തെടാ’ എന്ന് ആപ് ഉച്ചത്തില്‍ ശബ്ദിക്കും. അതല്ലെങ്കില്‍ ‘ഇവിടൊരു ശല്യക്കാരന്‍ ഉണ്ട്. സഹായിക്കൂ’ എന്ന് സ്മാര്‍ട്‌ഫോണിന്റെ സ്‌ക്രീനില്‍ വലുതായി കാണിക്കും. ഇത് അടുത്തുള്ള യാത്രക്കാരെ കാണിച്ചാല്‍ മതി. രണ്ടായാലും ഫലം ഉറപ്പ്.

തിരക്കേറിയ ട്രെയിനുകളില്‍ യാത്രക്കാരികള്‍ക്കിടയിലൂടെ വിലസുന്ന ഞരമ്പുരോഗികള്‍ പെരുകിവരുന്നതിനാല്‍ ഈ ആപ്പിന് ആവശ്യക്കാരേറെയാണ്. 2.37 ലക്ഷം പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. മാസം തോറും 10,000 പേര്‍ വീതം ഇത് ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായുള്ള ഒരു ആപ്പിന് ഇത്രയും ആവശ്യക്കാരുണ്ടാകുന്നത് ആദ്യമാണ്. ഇരകള്‍ നിശ്ശബ്ദരായിക്കുന്നതാണ് ഇത്തരക്കാരുടെ ബലം. ഇതിനു മറുപടിയാണ്, നിശ്ശബ്ദമായിരുന്നു തന്നെ സ്ത്രീകള്‍ക്ക് ശല്യക്കാരനെ ഒതുക്കാവുന്ന ഈ ആപ്.

സ്ത്രീകളെ കടന്നുപിടിച്ചാല്‍ 6 മാസം വരെ ജയിലും 5,500 ഡോളര്‍ വരെ പിഴയുമാണ് ശിക്ഷയെങ്കിലും ടോക്കിയോയിലെ ട്രെയിനുകളില്‍ ശല്യം ഏറിവരുകയാണ്. 2017 ല്‍ മാത്രം 990 പരാതികള്‍ ഉണ്ടായി. പരാതിപ്പെടാത്തവരുടെ എണ്ണം അതിലേറെയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല