1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2019

സ്വന്തം ലേഖകൻ: കടലുകളാല്‍ ചുറ്റപ്പെട്ട ജപ്പാന്‍ തിരമാലകളെ പ്രതിരോധിക്കാനാണ് മതിലുപണി നടത്തുന്നത്. 2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്ത് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിയാന്‍ തീരുമാനിച്ചു.

2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളാണ് ജപ്പാന് നഷ്ടമായത്. ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്ത് നടക്കുന്ന 245 മൈൽ കടൽ ഭിത്തി നിർമാണത്തിനായി 12 ബില്യൺ ഡോളറാണ് ജപ്പാന്‍ ചെലവഴിച്ചത്.

12.5 മീറ്റർ വരെ ഉയരത്തിലുള്ള മതിലുകൾ കാഴ്ചകളെ തടയുകയും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സമുദ്രത്തെ ആശ്രയിക്കുന്ന ആളുകൾക്കുമുള്ള കടലിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പ്രാദേശിക പരിസ്ഥിതിയെ ബാധിക്കുന്ന, പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്, എന്നിരുന്നാലും മറ്റൊരു സുനാമിയുടെ സൃഷ്ടിക്കുന്ന നാശം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ മതിലുകൾ നിർമ്മിച്ചിരിക്കുന്നത്.

വടക്കുകിഴക്കൻ ജപ്പാനിലെ പുതിയ കടല്‍ മതില്‍ ഷെഫീൽഡ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധരുടെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് നിര്‍മ്മാണം നടത്തിയിരുന്നത്. ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത്, ഭാവിയിൽ 2011 ന് സമാനമായ തോതിലുള്ള സുനാമിയാൽ നഗരം തന്നെ കവർന്നെടുക്കാന്‍ സാധ്യതയുണ്ടെന്നാണ്.

ഭൂകമ്പത്തിനും സുനാമിക്കും ശേഷം താമസിയാതെ നടത്തിയ, യു.കെ ആസ്ഥാനമായുള്ള ഉന്നത പഠന സ്ഥാപനത്തിലെ വിദഗ്ധരുടെ പഠനത്തിൽ ആഗോള താപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത ജാപ്പനീസ് സർക്കാർ കണക്കിലെടുത്തിട്ടില്ലെന്ന് ആരോപിക്കുന്നു.

കാലാവസ്ഥാ തകർച്ചയുടെ അനന്തരഫലങ്ങൾ അതിന്‍റെ ദുരന്ത നിവാരണ തന്ത്രത്തിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതിലൂടെ, ജാപ്പനീസ് സർക്കാർ ഭാവി സമൂഹങ്ങളെ വിനാശകരമായ സുനാമിയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാമെന്ന് സർവകലാശാലയിലെ സീനിയർ ലക്ചററും ഗവേഷണ-നവീകരണ ഡയറക്ടറുമായ ഡോ. പീറ്റർ മറ്റൻല പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.