1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2018

സ്വന്തം ലേഖകന്‍: ഛിന്നഗ്രഹത്തില്‍ ആളില്ലാത്ത രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി; അപൂര്‍വ നേട്ടവുമായി ജാപ്പനീസ് സ്‌പേസ് ഏജന്‍സി. ‘ഹയാബൂസ 2’ എന്ന ബഹിരാകാശ പേടകമാണ് മിനര്‍വ ടൂ 1 എന്ന പേരിലുള്ള പര്യവേക്ഷണ വാഹനങ്ങള്‍ വിജയകരമായി ഛിന്നഗ്രഹത്തില്‍ ഇറക്കിയത്. ഭൂമിയോടുചേര്‍ന്നുള്ള റയുഗു (ryugu) എന്ന ഛിന്നഗ്രഹത്തിലേക്കുള്ള ഹയാബൂസയുടെ യാത്ര വ്യാഴാഴ്ചയാണ് ആരംഭിച്ചത്.

രണ്ടു വാഹനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയതായും അവ ചിത്രങ്ങളും വിവരങ്ങളും അയയ്ക്കുന്നുണ്ടെന്നും ജാപ്പനീസ് ഏറോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി പത്രക്കുറിപ്പിലൂടെ അറിയിച്ചു. വാഹനത്തിലെ പ്രത്യേകം രൂപകല്പന ചെയ്ത നാലു ക്യാമറകള്‍ ഛിന്നഗ്രഹത്തിന്റെ പ്രതലത്തിന്റെ ത്രിമാനചിത്രങ്ങള്‍ പകര്‍ത്തും.

ഗ്രഹത്തില്‍നിന്ന് വിവിധ സാമ്പിളുകള്‍ ശേഖരിച്ചശേഷം ഡിസംബര്‍ 2019ഓടെ തിരികെ ഭൂമിയിലെത്തും. വിജയകരമായാല്‍ ഛിന്നഗ്രഹത്തില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് മടങ്ങിയെത്തുന്ന ആദ്യ ദൗത്യമെന്ന വിശേഷണവും ജപ്പാന് സ്വന്തമാകും. ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണത്തിലെ വലിയ നേട്ടമാണ് ജപ്പാന്‍ സ്വന്തമാക്കിയതെന്ന് സ്‌പേസ് ഏജന്‍സി വക്താവ് തകാഷി കുബോട്ട പ്രതികരിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.