1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിക്കിപീഡിയ പേജ് തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ കംപ്യൂട്ടറില്‍നിന്ന് ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിന്റെ മുത്തച്ഛന്റെ പേര് മുസ്ലിം ആക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണം.

നഹ്‌റുവിന്റെ മുത്തച്ഛന്റെ ഗംഗാധര്‍ നെഹ്‌റു മുസ്ലിം ആണെന്നാണ് പുതിയ വിക്കിപീഡിയ പേജില്‍ രേഖപ്പടുത്തിയത്. ഗംഗാദര്‍ നെഹ്‌റുവിന്റെ പേര് ഗിയാസുദ്ദീന്‍ ഗാസി എന്നാണെന്നും അലഹബാദില്‍ ജനിച്ച ഇയാള്‍ക്ക് മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നുമായിരുന്നു പേജില്‍ കുറിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററില്‍ ഐപി അഡ്രസില്‍ നിന്നാണ് പേജ് എഡിറ്റ് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഇ്ത വിവാദമായ സാഹചര്യത്തില്‍ വിക്കീപീഡിയ പേജ് പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ പേജ് എഡിറ്റ് ചെയ്യപ്പെട്ടതെങ്ങനെ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി വിശദികരണം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.