1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2017

 

സ്വന്തം ലേഖകന്‍: അപ്പോളോ ആസ്പത്രിയില്‍ എത്തിക്കും മുമ്പ് മുന്‍ മുഖ്യന്ത്രി ജയലളിത മരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ന്യൂട്രീഷ്യനിസ്റ്റ് അറസ്റ്റില്‍, മരണത്തില്‍ ദുരൂഹതയേറുന്നു. ജയലളിതയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നുവെന്ന ചെന്നൈ സ്വദേശിനിയായ രാമസീത എന്ന ന്യൂട്രീഷ്യനിസ്റ്റിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. തൊട്ടുപിന്നാലെ ലണ്ടനില്‍ വച്ചാണ് ജയലളിത മരിച്ചതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ജയലളിതയുടെ നാഡിമിടിപ്പ് നിലച്ചിരുന്നതായാണ് രാമസീതയുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് രാമസീത ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അപ്പോളോ ആശുപത്രി ഇവര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ നാഡിമിടിപ്പ് നിലച്ചിരുന്നു. എന്നിട്ടും ഐ.സിയുവിലേക്ക് മാറ്റുകയായിരുന്നു. ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 മത്തെ ദിവസം തന്നെ എം.ജി.ആര്‍ സ്മാരകത്തില്‍ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നുവെന്നും രാമസീത വെളിപ്പെടുത്തി. രാമസീതയുടെ പ്രസംഗത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

പ്രകോപനപരമായ പ്രസ്താവന ഇറക്കിയതിനും തെറ്റിദ്ധാരണ പത്തിയതിനുമാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കടുത്ത പനിയും നിര്‍ജലീകരണവും കാരണം സ്പതംബര്‍ 22നാണ് ജയലളിതയെ ആശുത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ തമിഴ്‌നാട് നിയമസഭാ സ്പീക്കറും എഐഎഡിഎംകെ മുതിര്‍ന്ന നേതാവുമായ പിഎച്ച് പാണ്ഡ്യനും സംശയം പ്രകടിപ്പിച്ചിരുന്നു. ആശുപത്രിയിലാകുന്നതിന് തൊട്ടുമുമ്പ് ജയലളിതയ്ക്ക് അടിയേറ്റിരുന്നെന്നാണ് പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍.

കസേരയില്‍നിന്നു ജയലളിതയെ വലിച്ചു താഴെയിടുകയും അടിക്കുകയും ചെയ്‌തെന്നും ബോധരഹിതയായ ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നാണ് പാണ്ഡ്യന്‍ പറഞ്ഞത്. അടികൊണ്ടു വീണ ജയലളിതയെ സംശയമുണ്ടാകാതിരിക്കാനാണ് ആശുപത്രിയില്‍ ആക്കിയതെന്നും രണശേഷം ശശികലയുടെ കുടുംബാംഗങ്ങള്‍ മൃതദേഹത്തിനു ചുറ്റും തടിച്ചുകൂടിയത് തനിക്കു വിശ്വസിക്കാനാവുന്നില്ലെന്നും അവരെയാരെയും ജയലളിത ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.