1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2016

സ്വന്തം ലേഖകന്‍: ജയസൂര്യയുടെ പുതിയ ചിത്രമായ ഇഡി ചോര്‍ന്ന് ഫേസ്ബുക്കില്‍, പോലീസിനെ വെല്ലുവിളിച്ച് വ്യാജന്മാര്‍. ലൈവ് സ്ട്രീമിംഗ് വഴി ഫെയ്‌സ്ബുക്കിലൂടെയാണ് ഇഡി ഇന്റനെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഒപ്പം പോലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്നും ചിത്രം ചോര്‍ത്തിയവര്‍ വെല്ലുവിളിച്ചു. കാസര്‍ഗോട്ടെ ചെക്കന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം ചോര്‍ത്തിയത്.

പേജിനെ സമീപിച്ച ഇടിയുടെ സംവിധായകന്‍ സജിദ് യഹിയെയാണ് പേജ് അഡ്മിന്‍ വെല്ലുവിളിച്ചത്. പോലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന് യഹിയയ്ക്ക് മറുപടി നല്‍കിയ പേജ് അഡ്മിന്‍ ഇക്കാര്യം എഫ്.ബി പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ചോര്‍ന്നത്.

മൂന്ന് മണിക്കൂര്‍ കൊണ്ട് ഇരുപതിനായിരത്തിലധികം പേരാണ് ചിത്രം കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് നിര്‍മ്മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഇഡി തീയറ്ററില്‍ നിന്ന് എച്ച്.ഡി ക്യാമറയുള്ള ഫോണില്‍ ചിത്രീകരിച്ചാണ് പ്രചരിപ്പിച്ചതെന്നാണ് നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.