സ്വന്തം ലേഖകന്‍: കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും. ഇവ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.
ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, എയര്‍ ഇന്ത്യ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് സിങ് ഖറോള എന്നിവരുമായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
റണ്‍വേ നവീകരണത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് സര്‍വിസ് അടുത്ത വര്‍ഷം കരിപ്പൂരിലേക്ക് മാറ്റുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് എയര്‍ ഇന്ത്യ എം.ഡിയെ സന്ദര്‍ശിച്ചത്. അനുകൂല മറുപടിയാണ് ലഭിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല