1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2018

സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരമായ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു!. മരണത്തിന്റെ വക്കിലുള്ള മസൂദ് അസര്‍ സംഘടനയുടെ ചുമതലകള്‍ ഒഴിഞ്ഞെന്നും അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്‌ക്കറും അതര്‍ ഇബ്രാഹിമുമാണ് ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ ചുമതലകള്‍ വഹിക്കുന്നതെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കി.

50കാരനായ മസൂദ് അസറിന് നട്ടെല്ലിനും വൃക്കകള്‍ക്കുമാണ് ഗുരുതരമായ രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളിപ്പോള്‍ റാവല്‍പ്പിണ്ടി പട്ടാള ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഒന്നര വര്‍ഷത്തിലേറെയായി ഇയാള്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നെന്നും വിവരമുണ്ട്. ഇന്ത്യയില്‍ ജയിലിലായിരുന്നു മസൂദ് അസറിനെ 1999 ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു.

നേരത്തെ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ളഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങള്‍ക്ക് ചൈന തടസ്സം നിന്നിരുന്നു. ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികളില്‍ ഏറ്റവും അപകടകാരിയായാണ് മസൂദ് അസറിനെ വിലയിരുത്തപ്പെടുന്നത്. 2016 ലെ പഠാന്‍കോട്ട് ആക്രമണം കൂടാതെ 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2005ലെ അയോധ്യ ആക്രമണം ഉള്‍പ്പടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പുറകില്‍ മസൂദ് അസറിന്റെ കൈകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.