1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2015


ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയില്‍ ഹോളിവുഡ് താരം ജെനീഫര്‍ ലോറന്‍സ് ഒന്നാം സ്ഥാനത്ത്. ഫോബ്‌സ് തയാറാക്കിയ പട്ടികയില്‍ 52 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി ഒന്നാം സ്ഥാനത്ത് എത്തിയ ജെനീഫര്‍ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു.

ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടിമാരില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌കാല്‍ലെറ്റ് ജോണ്‍സണെക്കാള്‍ 20 മില്യണ്‍ ഡോളറോളം അധികം ജെനീഫര്‍ സമ്പാദിച്ചിട്ടുണ്ട്. 35 മില്യണ്‍ ഡോളറാണ് സ്‌കാര്‍ലെറ്റ് ജോണ്‍സന്റെ ക വാര്‍ഷിക വരുമാനം.

മെലീസ മക്കാര്‍ത്തിയാണ് മൂന്നാം സ്ഥാനത്ത്. 23 മില്യണ്‍ ഡോളറാണ് അവരുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം ഫോബ്‌സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗ്രാവിറ്റി നായിക സാന്ദ്രാ ബുള്ളോക്കിന്റെ വരുമാനം ഇക്കൊല്ലം എട്ട് മില്യണ്‍ ഡോളര്‍ മാത്രമാണ്. റാങ്കിംഗില്‍ സാന്ദ്ര ഒരുപാട് പിന്നിലാണ്.

ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടന്മാരുടെ പട്ടികയില്‍ ഒന്നാമതുള്ള റോബര്‍ട്ട് ഡൗണി ജൂണിയറിന്റെ വാര്‍ഷിക വരുമാനവും ജെനീഫര്‍ ലോറന്‍സിന്റെ വാര്‍ഷിക വരുമാനവും തമ്മില്‍ താരതമ്യം ചെയ്താല്‍ ജെണ്ടര്‍ പേ ഗ്യാപ്് എന്താണെന്ന് കൃത്യമായി മനസ്സിലാകും. റോബര്‍ ഡൗണിക്ക് 80 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടായിരുന്നപ്പോള്‍ ജെനീഫറിന് ഉണ്ടായിരുന്നത് 52 മില്യണ്‍ ഡോളര്‍. 28 മില്യണ്‍ ഡോളറിന്റെ വ്യത്യാസമാണ് ഇവരുടെ വരുമാനത്തിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള സ്‌കാര്‍ലെറ്റ് ജോണ്‍സണും ജാക്കി ച്ചാനുംം തമ്മിലും ഏകദേശം 15 മില്യണ്‍ ഡോളറിന്റെ വ്യത്യാസമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.