1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2015


ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ ജെറമി കോര്‍ബിന്‍ ഒരു പക്ഷെ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായേക്കുമെന്ന് മുതിര്‍ന്ന കണ്‍സര്‍വെറ്റീവ് നേതാവ് കെന്‍ ക്ലാര്‍ക്ക്. കോര്‍ബിന്‍ മുന്നോട്ടുവെയ്ക്കുന്ന ജനകീയ ഇടതുപക്ഷ നയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ക്ലാര്‍ക്കിന്റെ വിലയിരുത്തല്‍.

ജെറമി കോര്‍ബിനെ വിലകുറച്ചു കാണരുതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ജെറമി കോര്‍ബിന്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ജനപ്രീതി കുറയുകയോ റിസഷന്‍ ഉണ്ടാകുകയോ ചെയ്താല്‍ കോര്‍ബിന് വിജയസാധ്യത കൂടുതലാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.

വെസ്റ്റ്മിനിസ്റ്റര്‍ എസ്റ്റാബ്ലിഷ്‌മെന്റിന് ഒരു അരാഷ്ട്രീയ ഓപ്ഷന്‍ എന്ന നിലയിലാണ് കോര്‍ബിന്റെ പ്രസക്തിയെന്നും ക്ലാര്‍ക്ക് പറഞ്ഞു. ക്ലാര്‍ക്കിന്റെ ഈ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് കോര്‍ബിന്‍ ഫയര്‍ എന്‍ജിന് മുകളില്‍ കയറി നിന്ന് ജനങ്ങളോട് പ്രസംഗിച്ചത്. തിങ്കളാഴ്ച്ച രാത്രിയില്‍ നടന്ന റാലിയില്‍ ആളുകള്‍ കൂടുതലായി എത്തിയത് കൊണ്ടാണ് കോര്‍ബിന് ഫയര്‍ എന്‍ജിന്റെ മുകളില്‍ കയറേണ്ടി വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.