1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2019

സ്വന്തം ലേഖകന്‍: സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘വികൃതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വത്സന്‍. ഭഗത് മാനുവല്‍, സുധീ!ര്‍ കരമന, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം വിന്‍സി അലോഷ്യസ്യാണ് നായിക. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിന്‍സി അലോഷ്യസ്.

സമീര്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. ലീവിനെത്തുമ്പോള്‍ സമീറിനെ കല്യാണം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളും കല്യാണ ഒരുക്കങ്ങളുമൊക്കെയാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുന്നത്. ശ്രദ്ധേയമായ ചില അഭിനയമുഹൂര്‍ത്തങ്ങളുമായി സുരാജ് വെഞ്ഞാറമൂടും ട്രെയിലറില്‍ നിറയുന്നുണ്ട്.

കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അമ്പിളി’ എന്ന ചിത്രത്തിനു ശേഷം സൗബിന്‍ നായകനാവുന്ന റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘വികൃതി’. ചിത്രത്തിന്റെ ടീസറും മുന്‍പ് റിലീസിനെത്തിയിരുന്നു.

ഓണത്തിന് റിലീസിനെത്തിയ ‘ഫൈനല്‍സ്’ എന്ന ചിത്രമാണ് സൂരാജ് വെഞ്ഞാറമൂടിന്റേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. 2020 ലെ ടോക്യോ ഒളിമ്പിക്‌സിനു ഒരുങ്ങുന്ന സൈക്കിള്‍ താരം ആലീസിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തും പിന്തുണയുമേകുന്ന വര്‍ഗീസ് എന്ന കായിക പരിശീലകന്റെ വേഷമാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ‘വികൃതി’യുടെ രസകരമായ ട്രെയിലര്‍ കാണാം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.