1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2016

സ്വന്തം ലേഖകന്‍: ഉനയിലെ ദലിത് സമര നായകന്‍ ജിഗ്‌നേഷ് മേവാനി പോലീസ് കസ്റ്റഡിയില്‍, രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന, സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ശക്തം. ഡല്‍ഹിയില്‍ ഇടതു സംഘടനകളോടൊത്ത് ദലിത് സ്വാഭിമാന റാലിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മേവാനിയെ ഗുജറാത്ത് പൊലീസ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

മേവാനി എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പൊലീസ് കൂട്ടാക്കുന്നില്ലെന്ന്? അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അഹമ്മദാബാദിലെ രഹസ്യ കേന്ദ്രത്തിലേക്ക് മേവാനിയെ മാറ്റിയതായാണ്? റിപ്പോര്‍ട്ടുകള്‍. ജിഗ്‌നേഷ് മേവാനിയെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് അന്യായമായി തടവില്‍ വയ്ക്കുന്ന പൊലീസ് നടപടിക്ക് എതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി പൊലിസ് ഡി.ജി.പിയെ ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറും ദലിത് സംഘടനകള്‍ പുറത്തുവിട്ടു.

#freejigneshmevani എന്ന ഹാഷ്? ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്?. ഉനയില്‍ ദളിത് യുവാക്കളെ ഗോവധം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ആളിപ്പടര്‍ന്നിരുന്നു. ഈ പ്രക്ഷോഭം മുന്നില്‍ നിന്ന് നയിച്ചാണ് ജിഗ്‌നേഷ് മേവാനി എന്ന ഈ യുവ ദളിത് അഭിഭാഷകന്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.