1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2017

സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ, ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി സുധേഷ് കുമാര്‍. ജിഷ്ണുവിന്റെ ആത്മഹത്യയെക്കുറിച്ചും കോളജ് മാനേജ്‌മെന്റിന്റെ പീഡനത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോളജിലെത്തിയതായിരുന്നു അദ്ദേഹം. സഹപാഠികളുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജിഷ്ണു കോപ്പി അടിച്ചതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എ.ഡി.ജി.പി പറഞ്ഞു.
ജിഷ്ണുവിന്റെ ആത്മഹത്യയെക്കുറിച്ചും കോളജ് മാനേജുമെന്റിന്റെ പീഡനത്തെക്കുറിച്ചും അല്വേഷണം പുരോഗമിക്കുകയാണ്. കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ താക്കീത് ചെയ്‌തെന്നാണ് കോളേജ് അധികൃതര്‍ മുമ്പ് പറഞ്ഞിരുന്നത്.

സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ കേരള സാങ്കേതിക സര്‍വകലാശാലയും കോപ്പിയടി വാദം തള്ളിയിരുന്നു. പരീക്ഷയ്ക്കിടെ കോപ്പിയടിച്ച ജിഷ്ണുവിന് അധ്യാപകര്‍ പിടികൂടുകയും ഈ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതരുടെ ന്യായീകരണം.

എന്നാല്‍ ക്ലാസ്സ് റൂമില്‍ വച്ച് ജിഷ്ണുവിനെ അധ്യാപകര്‍ അപമാനിച്ചെന്നും ജിഷ്ണുവിന്റെ മൃതദേഹത്തില്‍ കണ്ട മുറിപാടുകള്‍ മര്‍ദ്ദമേറ്റതിന്റെ ലക്ഷണമാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.