1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2019

സ്വന്തം ലേഖകൻ: ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. യൂണിയന്‍ നേതാവ് ഐഷി ഗോഷ് അടക്കം 54 പേരെയാണ് കസ്റ്റഡില്‍ എടുത്തിരിക്കുന്നത്. പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുക എന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച്.

എന്നാല്‍ മാര്‍ച്ചിന് മുന്നോടിയായി പൊലീസ് ജെ.എന്‍.യുവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഇത് മറികടന്ന് വിദ്യാര്‍ത്ഥികള്‍ പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും പൊലീസ് ബാരിക്കേടുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെ തുടര്‍ന്ന് മൂന്നാഴ്ച്ചയിലേറെയായി ജെ.എന്‍.യുവില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പിന്നീട് ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ യുണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയായിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.

സമരക്കാരെനേരിടാൻ കാമ്പസിന്റെ പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഏകദേശം 1200 ഓളം പൊലീസുകാരെയാണ് കാമ്പസിന് പുറത്ത് വിന്യസിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.