1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2016

സ്വന്തം ലേഖകന്‍: തൊഴില്‍ പ്രതിസന്ധി യുഎഇയിലേക്കും, അഞ്ചു മാസമായി ശമ്പളം ലഭിക്കാതെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.സൗദി അറേബ്യക്കും ഒമാനും പിന്നാലെ യുഎഇയിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമാണെന്ന സൂചന നല്‍കിക്കൊണ്ട് അഞ്ചു മാസമായി ശമ്പളം ലഭിക്കാത്ത 130 ഇന്ത്യക്കാര്‍ നരകിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എമിറ്റേസ് എഞ്ചിനീയറിംഗ് കമ്പനിയിലെ ജീവനക്കാരായ ഇവരില്‍ 35 മലയാളികളും ഉണ്ടെന്നാണ് സൂചന. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനി അഞ്ച് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ഭക്ഷണ വിതരണവും നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുടുങ്ങിക്കിടക്കുന്ന നേരിടുന്ന തൊഴിലാളികളില്‍ പലരും വിസാ കാലവധി അവസാനിച്ചവരാണ്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം തരാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകാമെന്നും കമ്പനി ഉടമകള്‍ അറിയിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.