1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2015

ബ്രിട്ടീഷ് ഊര്‍ജ സ്ഥാപനമായ സെന്‍ട്രിക്ക 6000 പേര്‍ക്ക് ജോബ് കട്ട് പ്രഖ്യാപിച്ചു. യുകെയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുക എന്നാണ് കമ്പനിയുടെ അറിയിപ്പിലുള്ളത്. 37500 ജീവനക്കാരുള്ള സ്ഥാപനമാണ് സെന്‍ട്രിക്ക.

528 പൗണ്ട് മില്യണ്‍ ലാഭത്തിലേക്ക് കമ്പനി ഉയര്‍ന്നെന്ന അര്‍ദ്ധ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി ജോബ് കട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 265 മില്യണ്‍ പൗണ്ടായിരുന്നതാണ് ഇപ്പോള്‍ 528 മില്യണ്‍ പൗണ്ടായി വര്‍ദ്ധിച്ചത്.

കൊടും തണുപ്പത്ത് ഊര്‍ജ ഉപയോഗം വര്‍ദ്ധിച്ചതാണ് ലാഭം കൂടാനുള്ള കാരണമെന്നാണ് ബ്രിട്ടീഷ് ഗ്യാസിന്റെ വിശദീകരണം. 2014നെ അപേക്ഷിച്ച് ഈ വര്‍ഷം തണുപ്പ് കൂടുതലാണെന്നും അതുകൊണ്ട് തന്നെ ആളുകള്‍ ഹീറ്ററും മറ്റും കൂടുതല്‍ സമയം ഉപയോഗിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. അതേസമയം സെന്‍ട്രിക്കയുടെ ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രൊഡക്ഷന്‍ വിഭാഗത്തിന്റെ ലാഭത്തില്‍ കുറവുണ്ടായി. എണ്ണവില കുറഞ്ഞതാണ് ഈ വിഭാഗത്തില്‍ സെന്‍ട്രിക്കയ്ക്ക് നഷ്ടമുണ്ടാകാന്‍ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.