1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2012

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് നൂറുകണക്കിനു മലയാളികളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച ജോബി ജോര്‍ജിനെതിരേ നിയമക്കുരുക്കുകള്‍ മുറുകിയതോടെ, പണം നല്കുന്നവരെ പ്രലോഭിപ്പിക്കായി പ്രഖ്യാപിച്ച പദ്ധതികളും വെള്ളത്തിലായി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ കണ്ടെത്തി, ഉടമയുമായി ഗുഡാലോചന നടത്തി ലാഭം പെരുപ്പിച്ചുകാട്ടിയ ശേഷം ഏതെങ്കിലുമൊരു മലയാളിയുടെ തലയില്‍ കെട്ടിവയ്ക്കുക എന്നതായിരുന്നു ഇയാളുടെ തന്ത്രം. ഇതിനാല്‍ കട സ്വന്തമാക്കിയ എല്ലാവരും കണ്ണിരും കൈയുമായി കഴിഞ്ഞുകൂടുകയാണ്. ഇതിനുപുറമേ കേരളത്തില്‍ ജോബിക്കൊപ്പം നിക്ഷേപം നടത്തിയ പല പ്രവാസിമലയാളികളും ഇപ്പോള്‍ ആശങ്കയിലാണ്.

കേരളത്തില്‍ ടൂറിസംമേഖലയിലുള്‍പ്പെടെ വന്‍നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ജോബി ഇവരെ പാര്‍ട്ണര്‍മാരാക്കിയത്. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍നിര്‍മാണം വരെ ജോബിയുടെ പദ്ധതിയിലുണ്ടായിരുന്നു. കേരളത്തില്‍ ജോബി നടത്തുന്ന പ്രധാനസംരംഭങ്ങളിലൊന്ന് വാട്ടര്‍ ലില്ലി അസോസിയേറ്റ് എന്ന പേരിലുള്ള ടൂറിസം പദ്ധതിയാണ്. ആദ്യപടിയായി ആധുനികസൗകര്യങ്ങളോടു കൂടിയ ഹൗസ്‌ബോട്ട് വേമ്പനാട്ട് കായലില്‍ സര്‍വീസ് നടത്തുന്നുണ്ട്. സൂപ്പര്‍താരം മമ്മൂട്ടിയാണ് ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നത്.

ജോബി ജോര്‍ജിനു പുറമേ ഓസ്‌ട്രേലിയയിലെ റെജി പാറയ്ക്കന്‍ ന്യൂസിലന്റിലുള്ള ബിജോമോന്‍ ചേന്നാത്ത്, ഇപ്പോള്‍ യുഎസില്‍ താമസിക്കുന്ന മുന്‍ യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് തെക്കനാടന്‍ എന്നിവര്‍ക്കുപുറമേം), അനീഷ് ജോര്‍ജ് എന്നിവരായിരുന്നു വാട്ടര്‍ലില്ലി അസോസിയേറ്റിന്റെ ഡയറക്ടര്‍മാര്‍. വാട്ടര്‍ലില്ലി അസോസിയേറ്റിന്റെ ഉടമസ്ഥതയില്‍ വേമ്പനാട് കായലിന്റെ തീരത്തോട് ചേര്‍ന്ന് അഞ്ച് ഏക്കറിനുള്ളില്‍ ഫോര്‍സ്റ്റാര്‍ ഹോട്ടല്‍നടത്തുമെന്ന് ഇയാള്‍ ഡയക്ടര്‍മാരെ പറഞ്ഞുപറ്റിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഹോട്ടലിന്റെ നിര്‍മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ധനമന്ത്രി കെ.എം മാണി തറക്കല്ലിടുമെന്നും ഇയാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുമരകത്ത് ഇത്തരമൊരു സംരംഭം ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് മലയാളി വിഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇതിനുപുറണേ വാട്ടര്‍ലില്ലി അസോസിയേറ്റ് ഷാജി കൈലാസ്-മമ്മൂട്ടി ടീമിനെ വ്ച്ച് സിനിമ നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതും നീണ്ടുപോവുകയാണ്. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ജോബി ജോര്‍ജിനെതിരേ അന്വേഷണം നടക്കുന്ന വിവരം മലയാളി വിഷന്‍ പുറത്തുകൊണ്ടുവന്നതോടെ ഇയാളുടെ തട്ടിപ്പുകളെല്ലാം പുറംലോകത്തിനു ബോധ്യമായി. കൈവശമെത്തിയ പണം ധൂര്‍ത്തടിച്ച ഇയാള്‍ ഇപ്പോള്‍ ഒരു വരുമാനവുമില്ലാതെ മുന്നോട്ടുനീങ്ങുകയാണെന്നാണ് സൂചന.

കടപ്പാട് : മലയാളി വിഷന്‍ .കോം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.