1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

സ്വന്തം ലേഖകന്‍: ലോക പ്രശസ്ത സാഹസികന്‍ ജോണി സ്‌ട്രേഞ്ച് ആകാശ പറക്കലിനിടയില്‍ കൊല്ലപ്പെട്ടു. അമേരിക്കക്കാരനായ സ്‌ട്രേഞ്ച് ലോകത്തെ ഏറ്റവും അപകടം പിടിച്ച കായിക വിനോദമായ കൃത്രിമചിറക് കെട്ടിയുള്ള പറക്കലില്‍ ലോക റെക്കോര്‍ഡ് ജേതാവാണ്. ആല്‍പ്‌സ് പര്‍വ്വത നിരകളിലൂടെ പറക്കുന്നതിനിടെയാണ് 23 കാരനായ സ്‌ട്രേഞ്ച് അപകടത്തില്‍പ്പെട്ടത്. എല്ലാ ഭൂഖണ്ഡത്തിലേയും ഉയരം കൂടിയ കൊടുമുടികളില്‍ കയറി 17 മത്തെ വയസില്‍ തന്നെ ജോണി സ്‌ട്രേഞ്ച് ചരിത്രം കുറിച്ചിരുന്നു. 2000 മീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടി പകുതിയെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നെന്ന് സ്വിസ് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. സമയത്ത് കാറ്റുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും സംഭവത്തില്‍ വിശദാന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചാട്ടത്തിന്റെ വേഗത ഒരു മിനിട്ടും എട്ടുസെക്കന്‍ഡും കൊണ്ട് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലെത്തും. ലണ്ടന്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പറക്കല്‍ താരം മാര്‍ക്ക് സട്ടന്‍ 2013 ആഗസ്തിലെ സമാന അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അസാധാരണ വേഗത്തില്‍ നിയന്ത്രണമില്ലാതെയുള്ള ആകാശപ്പറക്കല്‍ വിനോദത്തിന്റെ കൂടപ്പിറപ്പാണ് അപകടമരണങ്ങള്‍. സ്‌ട്രേഞ്ചിന്റെ ഒരു സാഹസിക പ്രകടനത്തിന്റെ വീഡിയോ കാണാം…

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.