1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2019

സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയതെന്നത് പച്ചക്കള്ളം; ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ച് യു.എസ് മധ്യേഷ്യന്‍ കമാന്‍ഡര്‍. സിറിയയില്‍ ഐ.എസിനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കുന്ന കമാന്റര്‍ കമാന്റര്‍ ജോസഫ് വോട്ടെലാണ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ തീരുമാനത്തോട് വിയോജിക്കുന്നതായും കമാന്റര്‍ ജോസഫ് വോട്ടെല്‍ സി.എന്‍.എന്നിനോട് പറഞ്ഞു.

നേരത്തേയും ട്രംപിന്റെ തീരുമാനത്തോട് വോട്ടെല്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ‘സൈന്യത്തെ പിന്‍വലിക്കണമെന്ന തീരുമാനത്തോട് ഞാന്‍ യോജിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എന്നോട് സംസാരിച്ചിട്ടില്ല. ഇപ്പോഴും മേഖലയില്‍ ഐ.എസ്. ശക്തികേന്ദ്രങ്ങളുണ്ട്. അവയൊന്നും തകര്‍ക്കപ്പെട്ടിട്ടില്ല. ഐ.എസ്സിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആക്രമണം ഇനിയും ശക്തമാക്കേണ്ടതുണ്ട്,’ അദ്ദേഹം സി.എന്‍.എന്നിനോട് പറഞ്ഞു.

ഒമാനില്‍ വെച്ചായിരുന്നു വോട്ടെലിന്റെ പ്രതികരണം. യു.എസും സഖ്യകക്ഷികളും ശക്തമായതിനാലാണ് ഐ.എസ് നേരിട്ട് ആക്രമണം നടത്താതെന്നും അവരുടെ ഐഡിയോളജി ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും വോട്ടെല്‍ കൂട്ടിച്ചേര്‍ത്തു. അതുകൂടി തകര്‍ത്താലെ പരാജയം സമ്പൂര്‍ണമാകുള്ളുവെന്ന അഭിപ്രായമാണ് വോട്ടെല്‍ പങ്കുവെച്ചത്.

നേരത്തെ സിറിയയില്‍ ഐ.എസിനെതിരെ അമേരിക്ക ജയിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴും അവരുടെ അധീനതയിലുള്ള മേഖലകള്‍ ഉണ്ടെന്നും അവ കൈവശപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്ന് വോട്ടെല്‍ തുറന്നടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.