1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2018

സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ഒട്ടനവധി രഹസ്യ നയതന്ത്ര, സൈനിക ഫയലുകള്‍ 2010ല്‍ പ്രസിദ്ധീകരിച്ച് അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയതായി വെളിപ്പെടുത്തല്‍.

പക്ഷേ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതുവരെ ഇതു സംബന്ധിച്ച രേഖ പരസ്യമാക്കില്ല.ഇപ്പോള്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് അസാന്‍ജ്. വിര്‍ജീനിയയിലെ അലക്‌സാണ്ഡ്രിയയിലെ കോടതിയില്‍ അസിസ്റ്റന്റ് അറ്റോര്‍ണി കെല്ലന്‍ ഡയര്‍ മറ്റൊരു കേസില്‍ ഫയല്‍ ചെയ്ത രേഖയിലാണ് അസാന്‍ജിന്റെ കേസ് പരാമര്‍ശിച്ചിരിക്കുന്നത്.

ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നു കരുതപ്പെടുന്നു. എന്തെല്ലാം ആരോപണങ്ങളാണ് അസാന്‍ജിനെതിരേ ഉന്നയിച്ചിരിക്കുന്നതെന്നും അറിവായിട്ടില്ല. കോടതി കേസുകളെക്കുറിച്ചു സൂക്ഷ്മ നിരീക്ഷണം നടത്തുന്ന സീമുസ് ഹ്യുഗ്‌സാണ് അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയ കാര്യം ട്വിറ്ററിലൂടെ ആദ്യം പരസ്യപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.