1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സ്വന്തം ലേഖകന്‍: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദൂരുഹ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയത്.

ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ലോയയുടെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാര്‍ക്കും ഒരേപോലെ ആശ്വാസം നല്‍കുന്നതാണ് വിധി.മൂന്നു ജഡ്ജിമാര്‍ക്ക് ഒപ്പമാണ് ജസ്റ്റിസ് ലോയ നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. ഒരു വിവാഹ ചടങ്ങില്‍ ഒരുമിച്ചാണ് ഇവര്‍ പങ്കെടുത്തത്. ഈ ജഡ്ജിമാര്‍ക്കു യാതൊരു അസ്വസ്ഥതയുമില്ലെന്ന് അവര്‍ പിന്നീട് മൊഴി നല്‍കിയിരുന്നു. അവരെ അവിശ്വസിക്കേണ്ട കാര്യമില്ല.

ജസ്റ്റീസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഹര്‍ജികള്‍ തള്ളിയ കോടതി, മരണം ‘സ്വാഭാവിക കാരണങ്ങളാല്‍’ ആണെന്ന് ചൂണ്ടിക്കാട്ടി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാരുടെ മൊഴികളെ അവിശ്വസിക്കേണ്ട സാഹചര്യമില്ല. നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിഴലിലാക്കാനാണ് പരാതിക്കാരുടെ ശ്രമമെന്ന പരാമര്‍ശവും കോടതി നടത്തി. രാഷ്ട്രീയ വൈരാഗ്യങ്ങള്‍ കോടതിക്കു പുറത്ത് തീര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.