1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2018

സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; ആരോപണവുമായി മാധ്യമപ്രവര്‍ത്തക. ട്രൂഡോ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന ആരോപണം കെട്ടിച്ചമതല്ലെന്നും വാര്‍ത്തകള്‍ സത്യമാണെന്നും മുന്‍ മാധ്യമപ്രവര്‍ത്തകയായ റോസ് നൈറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യമായാണ് സംഭവത്തില്‍ വിശദീകരണവുമായി റോസ് രംഗത്തെത്തുന്നത്.

2000 ഓഗസ്റ്റില്‍ ജസ്റ്റിന്‍ ട്രൂഡോ ഒരു പരിപാടിക്കിടെ റോസിനോട് അപമര്യാദയായി പെരുമാറിയെന്ന് കനേഡിയന്‍ പ്രാദേശികമാണ് വാര്‍ത്ത പുറത്തുവിട്ടത്. റോസിനെ ട്രൂഡോ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചതായും മാധ്യമപ്രവര്‍ത്തകയാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ മാപ്പുപറഞ്ഞ് തലയൂരിയെന്നുമായിരുന്നു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ആരോപണം ട്രൂഡോ നിഷേധിച്ചിരുന്നു.

ജൂണില്‍ ഈ പത്രവാര്‍ത്തയുടെ ചിത്രം ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് വിവാദമാരംഭിക്കുന്നത്. ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്രൂഡോയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. ഇതോടെയാണ് പത്രവാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് റോസ് പ്രസ്താവനയിറക്കിയത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍നിന്ന് സമ്മര്‍ദം ശക്തമായതോടെയാണ് പ്രതികരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.