1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2016

സ്വന്തം ലേഖകന്‍: ആരാധകരെ കോരിത്തരിപ്പിച്ച് പുതിയ രജനീകാന്ത് ചിത്രം കബാലിയുടെ ടീസറെത്തി. ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ കബാലി ടീസര്‍ പുറത്തിറക്കിയത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലിയില്‍ നരച്ച താടിയുമായി ഒരു അധോലോക രാജാവിന്റെ വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെടുന്നത്. കബാലീശ്വരന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ചെന്നൈയിലെ മൈലാപ്പൂര്‍ സ്വദേശിയായ കബാലി അധോലോക രാജാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കുടിയേറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 1.06 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ രജിനിയുടെ അമാനുഷ പരിവേഷത്തെ പരമാവധി ചൂഷണം ചെയ്യുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം തകര്‍പ്പന്‍ ഡയലോഗും സ്‌റ്റൈലന്‍ നടത്തവും താരത്തിന്റെ വകയായുണ്ട്. യൂട്യൂബില്‍ റിലീസ് ചെയ്ത ആദ്യ മണിക്കൂറില്‍ തന്നെ പതിനായിരക്കണക്കിന് ആരാധകരാണ് ടീസര്‍ കണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.