1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2018

സ്വന്തം ലേഖകന്‍: കാബൂളിലെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി; നൂറോളം പേര്‍ക്ക് പരുക്ക്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ സമീപത്തെ നിരവധി കടകളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടന്ന സ്ഥലത്തേക്കുള്ള വഴികള്‍ പോലീസ് തടഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് അഫ്ഗാനിസ്ഥാനില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഒക്ടോബറിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്‌ഫോടനമെന്നാണ് സൂചന.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.