1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2017

സ്വന്തം ലേഖകന്‍: 30 വര്‍ഷം ഇന്ത്യന്‍ വംശജനായ അച്ഛന്റെ തടവില്‍ കഴിഞ്ഞ ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തല്‍. കെയ്റ്റി എന്ന യുവതിക്കാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. കൂട്ടില്‍ അടക്കപ്പെ കിളിക്ക് തുല്യമായിരുന്നു തന്റെ ജീവിതമെന്നും എന്നാല്‍ മോചനം ലഭിച്ചപ്പോള്‍ സന്തോഷം ഉണ്ടെന്നും കെയ്റ്റി പറഞ്ഞു. ഇന്ത്യന്‍ വംശജനായ അരവിന്ദന്‍ ബാലകൃഷ്ണനാണ് തന്റെ മകള്‍ കെയറ്റി മോര്‍ഗനെ 30 വര്‍ഷം വീട്ടുതടങ്കലില്‍ ആക്കിയത്. മാവോയിസ്റ്റ് നേതാവ് കൂടിയായിരുന്ന അരവിന്ദന്റെ പിടിയില്‍ നിന്നും കെയ്റ്റി രക്ഷപെട്ടത് 2013 ലായിരുന്നു.

ഐടിവി ഷോയിലാണ് കെയ്റ്റി തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. സ്വന്തമായി വാതില്‍ തുറന്ന് പുറത്തുപോകുന്നതും പുറത്തെവിടെയും അനായാസം സഞ്ചരിക്കാന്‍ കഴിയുന്നതും പുതിയൊരു അനുഭവമാണെന്ന് കെയ്റ്റി പറഞ്ഞു. 30 വര്‍ഷം തടവില്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ തന്നെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. തനിക്ക് ദൈവത്തെപ്പോലെയുള്ള ശക്തിയുണ്ടെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മരണം ഉറപ്പാണെന്നുമായിരുന്നു അച്ഛന്‍ തന്നോട് പറഞ്ഞിരുന്നത്.

അന്നൊക്കെ അരവിന്ദന്‍ തന്റെ അച്ഛനാണോ എന്നും. പോലും അറിയില്ലായിരുന്നെന്നും അമ്മയുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു കെയ്റ്റിയുടെ പ്രതികരണം. അമ്മയും അച്ഛന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന കെയ്റ്റ് പറഞ്ഞു. 1997 ലാണ് അമ്മ കൊല്ലപ്പെടുന്നത്. വീട്ടിന്റെ ജനലില്‍ നിന്നും താഴേക്ക് വീണായിരുന്നു മരണം. അച്ഛന്റെ വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാവാം അമ്മയുടെ മരണം സംഭവിച്ചതെന്ന് കെയ്റ്റി പറഞ്ഞു.

മാവോയിസ്റ്റ് നേതാവായിരുന്ന അരവിന്ദന്‍ ഇപ്പോള്‍ ജയിലിലാണ്. കോടതി ഇയാള്‍ക്ക് 23 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തി നിരവധി സ്ത്രീകളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയും തടവില്‍ ഇടുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

വീട്ടുതടങ്കലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തുടക്കത്തില്‍ താന്‍ ഏറെ ബുട്ടിമുട്ടുകള്‍ സഹിച്ചിരുന്നു. റോഡ് മുറിച്ച് കടക്കാന്‍ പോലും എങ്ങനെയെന്ന് തനിക്കറിയില്ലെന്നായിരുന്നു കെയ്റ്റിയുടെ മറുപടി.

തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങള്‍ അച്ഛന്‍ കാരണം നഷ്ടമായി. കുടുംബാംഗങ്ങള്‍, കുട്ടിക്കാണം, സുഹൃത്തുക്കള്‍, പ്രേമം, ഇവയെല്ലാം നഷ്ടമായെങ്കിലും അച്ഛനോട് പൊറുക്കാന്‍ താന്‍ തയ്യാറാണെന്നും കെയ്റ്റി പറഞ്ഞു. ജീവിതം ഒരു യാത്രയാണ്. നെല്‍സണ്‍ മണ്ഡേല പറഞ്ഞതുപോലെ കോപവും വെറുപ്പും മനസ്സില്‍ വച്ച് ജയിലില്‍ നിന്നു പുറത്തിറങ്ങിയാലും നിങ്ങള്‍ തടവില്‍ത്തന്നെയാണെന്ന വാക്കുകളാണ് തനിക്ക് പ്രചോദനം നല്‍കുന്നതെന്നും കെയ്റ്റ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.