1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2016

സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണം, അന്വേഷണത്തില്‍ പുരോഗതിയില്ല, മണിയുടെ കുടുംബം നിരാഹാര സമരത്തിനു ഒരുങ്ങുന്നു. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും ആരോപിച്ച് മണിയുടെ കുടുംബം ഉപവാസ സമരത്തിന് ഒരുങ്ങുന്നതായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലാണ് അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച ഇക്കാര്യത്തില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് കീഴില്‍ സുചനാസമരം നടത്തുമെന്ന് പോസ്റ്റില്‍ പറയുന്നു. മണി മരിച്ച് മൂന്ന് മാസം തികയുകയായിട്ടും അന്വേഷണത്തിന് പുരോഗതി ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസല്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ലെന്നും മണിയെ ജീവനു തുല്യം സ്‌നേഹിച്ചവരുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായും രാമകൃഷ്ണന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു. രാമകൃഷ്ണന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം,

പ്രിയ സൂഹൃത്തുക്കളെ എന്റെ സഹോദരന്‍ അല്ല നമ്മുടെ സഹോദരന്‍ മരിച്ച് 3 മാസം തികയാന്‍ പോകുകയാണ് നാളിതുവരെയായി അന്വേഷണത്തിന്റെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസള്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുടുംബാഗങ്ങള്‍ ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു. ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന്റെ താഴെ ഈ വരുന്ന ശനിയാഴ്ച 28/5/2016 ന് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ നടത്തുന്ന ഉപവാസ സമരത്തിന് മണിച്ചേട്ടനെ ജീവനു തുല്യം സ്‌നേഹിച്ച നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.