1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2019

സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അധിക്ഷേപവുമായി നടി കങ്കണ റണാവത്ത്. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ദേശദ്രോഹികഷളും വൃത്തികെട്ടവരും പത്താം ക്ലാസ് തോറ്റവരുമാണെന്നാണ് കങ്കണയുടെ വിശേഷണം.

നേരത്തെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ നടി കങ്കണ റണാവത്ത് അധിക്ഷേപവും ആരോപണവും ഉന്നയിച്ചതില്‍ നിര്‍മ്മാണ കമ്പനി മാപ്പു പറഞ്ഞിരുന്നു. കങ്കണയുടെ പുതിയ സിനിമയായ ‘ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ’ എന്ന സിനിമയുടെ പ്രെമോഷന് ഇടയായിരുന്നു സംഭവം.

കങ്കണയുടെ ചിത്രമായ മണികര്‍ണികയെ കുറിച്ച് ചോദ്യം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു കങ്കണ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെ നടിക്കെതിരെ എന്റര്‍ടൈന്‍മെന്റ് ജേര്‍ണലിസ്റ്റുകളുടെ സംഘടന ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇതാണ് നടിയെ ചൊടിപ്പിച്ചത്.

തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മാപ്പ് പറയില്ലെന്നും കങ്കണ പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരെ ലക്ഷങ്ങളൊന്നും ചെലവാക്കെണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും താരം പറഞ്ഞു.

തന്നെ ബഹിഷ്‌കരിക്കണമെന്നും അങ്ങനെ അവര്‍ കഷ്ടപ്പെടണമെന്നും കങ്കണ പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച ,ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയായും താന്‍ മാറിയതെന്നും കങ്കണ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല