1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2019

സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകനെ പരസ്യമായി പോരിന് വിളിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’ എന്ന ചിത്രത്തിന്റെ പാട്ട് പുറത്തിറക്കുന്ന ചടങ്ങിലാണ് കങ്കണ മാധ്യമപ്രവര്‍ത്തകനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്. പരിഹസിക്കുന്ന രീതിയിലായിരുന്നു കങ്കണ സംസാരിച്ച് തുടങ്ങിയത്.

തന്റെ മുന്‍ സിനിമയായ ‘മണികര്‍ണിക; ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന് നെഗറ്റീവ് നിരൂപണമാണ് നല്‍കിയതെന്ന് പറഞ്ഞാണ് താരം മാധ്യമപ്രവര്‍ത്തകനെതിരെ തിരിഞ്ഞത്. ‘നിങ്ങളല്ലേ എന്റെ മണികര്‍ണികയെ അടിച്ചു താഴ്ത്തിയത്. ഒരു സിനിമ പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ദേശീയതയെ കുറിച്ച് സിനിമ പിടിച്ചപ്പോള്‍ നിങ്ങള്‍ എന്നെ തീവ്ര ദേശീയവാദി എന്നല്ലേ വിളിച്ചത്,’ കങ്കണ പറഞ്ഞു.

കങ്കണ മോശമായാണ് പെരുമാറുന്നതെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും സത്യമായ കാര്യങ്ങളാണ് പറയുന്നതെന്നും നടി വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകന് താന്‍ നേരത്തെ അഭിമുഖം നല്‍കിയിരുന്നെന്നും അയാള്‍ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു. എന്നാല്‍, താന്‍ നടിക്ക് സന്ദേശമൊന്നും അയച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ നിഷേധിച്ചു. അങ്ങനെ സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് കാണിക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.