1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2015

സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം, ഡിസംബറില്‍ പരീക്ഷണ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷ. ഡിസംബറില്‍ പരീക്ഷണ വിമാനം ഇറക്കാനുള്ള ലക്ഷ്യത്തോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 31ന് ആദ്യ വിമാനം ഇറക്കാനാണ് പദ്ധതി. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ നടപടികള്‍ ഉണ്ടാകാത്തത് പദ്ധതി വൈകിക്കന്ന്‌നുണ്ട്.

അടുത്ത മെയ് മാസത്തോടെ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതുമൂലം റണ്‍!വെയുടെയും ടെര്‍മിനലിന്റെയും നിര്‍മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം ഒക്ടോബറില്‍ പൂര്‍ത്തിയാകും. മഴ മൂലം കുറച്ച് ദിവസം പ്രവൃത്തി തടസ്സപ്പെട്ടിരുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ തീരുമാനിച്ച ദിവസം തന്നെ ആദ്യ വിമാനമിറക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിമാനത്താവളത്തിനായുളള ഓഹരി നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എയര്‍ പോര്‍ട്ട് അതോറിറ്റി 100 കോടി രൂപയാണ് പദ്ധതിക്കായി നിക്ഷേപിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുന്നത്. കണ്ണൂര്‍ – മട്ടന്നൂര്‍ പാത വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം ഗ്രീന്‍ ഫീല്‍ഡ് റോഡ് പദ്ധതി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.