1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2019

സ്വന്തം ലേഖകന്‍: പുല്‍വാമ ആക്രമണത്തെ കുറിച്ച് നടത്തിയ വിവാദ പ്രതികരണം; സിദ്ധുവിനെ ‘കപില്‍ ശര്‍മ്മ’ ഷോയില്‍ നിന്ന് പുറത്താക്കി. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പ്രതികരണത്തിന്റെ പേരില്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ധുവിനെ ചാനല്‍ പരിപാടിയായ ‘കപില്‍ ശര്‍മ്മ ഷോ’യില്‍ നിന്ന് പുറത്താക്കി. സോണി എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ പ്രശസ്ത കോമഡി പരിപാടിയാണിത്.

ഭീകരാവദികളുടെ പ്രവര്‍ത്തികള്‍ക്ക് ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ഭീകരവാദികള്‍ക്ക് മതമോ വിഭാഗമോ ഇല്ലെന്നും സിദ്ധു പറഞ്ഞിരുന്നു. എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. കുറ്റക്കാരെ ശിക്ഷിക്കണമെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിദ്ധുവിന്റെ പരാമര്‍ങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് തിരികൊളുത്തിയിരുന്നു.

സിദ്ധുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയരുകയും അദ്ദേഹത്തെ ഷോയില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചാനലിനെയും ഷോയെയും അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കില്ലെന്ന നിലപാടിലാണ് സോണി ടിവി. സിദ്ധുവിന് പകരം അര്‍ച്ചന പുരന്‍ സിങ്ങിനെ പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് ചാനല്‍ അധികൃതരുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.