1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2015

സ്വന്തം ലേഖകന്‍: കരീന കപൂറിനെ അടുത്തു കണ്ടപ്പോള്‍ ഒരു സെല്‍ഫിയെടുക്കാന്‍ തോന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വെട്ടിലായി. മുഖ്യമന്ത്രി രണണ്‍ സിങ് ബോളിവുഡ് താരം കരീന കപൂറുമൊത്ത് എടുത്ത സെല്‍ഫിയാണ് വില്ലനായത്. മുഖ്യമന്ത്രിയുടെ സെല്‍ഫിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നത്.

യുനിസെഫിന്റെ പരിപാടിക്കിടെയാണ് സെല്‍ഫിയെടുത്തത്.
കുട്ടികളുടെ അവകാശം സംബന്ധിച്ച യുനിസെഫും സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ, സ്ത്രീ, ശിശുവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ യുനിസെഫ് സെലിബ്രിറ്റി അംബാസിഡര്‍ കരീന കപൂറും മുഖ്യമന്ത്രിയും മുഖ്യാതിഥികളായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സെല്‍ഫി.

മുഖ്യമന്ത്രി കരീന കപൂറിനോടപ്പം സെല്‍ഫിയെടുത്ത് ആഘോഷിച്ചത് വിവാദമാക്കിയത് കോണ്‍ഗ്രസ്സാണ്. മുഖ്യമന്ത്രി ആഘോഷിക്കുകയാണെന്നാണ് ആരോപണം. സംസ്ഥാനത്ത് കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സെല്‍ഫിയെടുത്ത് ആഘോഷിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് തുറന്നടിച്ചു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെയും അതിഥികളുടെയും ചിത്രങ്ങളാണ് മുഖ്യമന്ത്രി ഫോണില്‍ പകര്‍ത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. സെല്‍ഫിയെടുത്ത് സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോ കരീനയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.