1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2016

സിറിയക് ജോര്‍ജ്: കരിങ്കുന്നംക്കാരുടെ സ്‌നേഹ സംഗമത്തിന് ആവേശകരമായ പരിസമാപ്തി. യുകെയില്‍ പ്രവാസി സംഗമങ്ങള്‍ക്കു തുടക്കമിട്ട കരിങ്കുന്നം സംഗമം ഈ വര്‍ഷം കൂടുതല്‍ പുതുമകളോടെ നടത്തപ്പെട്ടത് കൂടുതല്‍ ആകര്‍ഷകമായി മാറി.കരിമരുന്ന് കലാപ്രകടനം, തമാശ നിറഞ്ഞ കായിക കലാ മത്സരങ്ങള്‍, വാശിയേറിയ വടംവലി മത്സരം, രുചിയേറിയ നാടന്‍ ഭക്ഷണങ്ങള്‍, വാശിയേറിയ ബാഡ്മിന്റണ്‍ മത്സരം എന്നിവ ഈ വര്‍ഷത്തെ കുടുംബസംഗമത്തിന്റെ പ്രത്യേകതയായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് മൂന്ന് ദിവസത്തെ സംഗമത്തില്‍ പങ്കെടുത്തത്.

14 ആം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോട് കൂടി രജിസ്‌ട്രേഷനോടെ സംഗമം ആരംഭിച്ചു. 15ാം തീയതിശനിയാഴ്ച രാവിലെ 11 മണിക്ക് കരിങ്കുന്നം ഇടവകാംഗങ്ങളായ ഫാ. ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വി. കുര്‍ബ്ബാനയും തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറി. സംഗമത്തിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ജെയിംസ് കാവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനം ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍ ഉത്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ യുകെയിലുള്ള എല്ലാ കരിങ്കുന്നം നിവാസികളെയും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ ‘ഞങ്ങള്‍ കരിങ്കുന്നംക്കാര്‍’ എന്ന കുടുംബ ഡയറക്ടറി പ്രകാശനം ചെയ്തു.

ആവേശമേറിയ ഒന്നാമത് ബാഡ്മിന്റണ്‍ മത്സരത്തില്‍ ബിജു ജോണ്‍ ജോര്‍ജ് മാണി ടീം (എഡിന്‍ബറോ) തോമസ് ഉലഹന്നാന്‍ (കാര്‍ഡിഫ്)സ്‌പോണ്‍സര്‍ ചെയ്ത സി. എം. ജോസഫ് ചക്കുങ്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 100 പൗണ്ട് ക്യാഷ് അവാര്‍ഡും ഒന്നാം സമ്മാനമായി കരസ്ഥമാക്കുകയും, നോബി ജോണ്‍ ജിതിന്‍ ഷാജി ടീം ഷെമിന്‍ കണിയാര്‍കുഴി സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫിയും 50 പൗണ്ട് ക്യാഷ് അവാര്‍ഡും രണ്ടാം സമ്മാനമായി കരസ്ഥമാക്കുകയും, ഷാജി ജെയിംസ് മനു ഷാജി ടീം ഷാജി തേക്കിലക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫിയും 25 പൗണ്ട് ക്യാഷ് അവാര്‍ഡും മൂന്നാം സമ്മാനമായി കരസ്ഥമാക്കുകയും ചെയ്തു. ഏറ്റവും മികച്ച കളിക്കാരനുള്ള എവര്‍റോളിംഗ് ട്രോഫിയും മെഡലും ബിജു ജോണ്‍ എഡിന്‍ബറോ)കരസ്ഥമാക്കി.

മുതിര്‍ന്നവരുടെയും കുട്ടികളുടെയും സ്വിമ്മിങ് എല്ലാവരും ആസ്വദിച്ചു. വനിതകളുടെ പുഞ്ചിരി മത്സരം, അട്ടഹാസ മത്സരം, കണ്ണ് കെട്ടി വിരല്‍ തൊട്ട് സ്വന്തം ഭാര്യയെ തിരഞ്ഞെടുക്കല്‍ എന്നീ തമാശ നിറഞ്ഞ മത്സരങ്ങള്‍ ഏവരിലും കൗതുകം ഉളവാക്കി.

പെണ്‍കുട്ടികളുടെ വാലുപറിക്കല്‍ മത്സരം,കപ്പിള്‍ ഗെയ്മുകള്‍ എല്ലാവരും ആസ്വദിച്ചു.പുരുഷന്മാരുടെയും വനിതകളുടെയും വടംവലി മത്സരം ഏവരിലും ആവേശമുളവാക്കി.ശനിയാഴ്ച വൈകീട്ട് നടന്ന വിവിധയനിനം കരിമരുന്ന് കലാ പ്രകടനങ്ങള്‍ കണ്ണുകള്‍ക്ക് ഇമ്പമുളവാക്കി.

ഞായറാഴ്ച രാവിലെ നടന്ന കലാകായിക മത്സരങ്ങള്‍ക്ക് കപ്പൂച്ചന്‍ സഭാംഗവും കരിങ്കുന്നം ഇടവകാംഗവുമായ ഫാ ജോണ്‍ വെള്ളാനി നേതൃത്വം നല്‍കി.സമാപന യോഗത്തില്‍ ഫാ ജോണ്‍ പൊള്ളാനി പ്രസംഗിച്ചു.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഈ വര്‍ഷത്തെ സംഗമത്തിന് കമ്മറ്റി അംഗങ്ങളായ ജെയിംസ് കാവനാല്‍,പ്രിന്‍സ് ഏലന്താനം,ജോര്‍ജ് നടുപ്പറമ്പില്‍,ബെന്നി കണിയാമ്പറമ്പില്‍,സിറിയക്,ഫിജി,ജയ് കുരിക്കാടില്‍,സ്റ്റീഫന്‍ പുളമ്പാറ,തോമസ് പുത്തന്‍പുര്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.സംഗമത്തിന്റെ അവസാനം ടോമി തട്ടാമറ്റത്തിന്റെ നേതൃത്വത്തില്‍ ഒരു പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.

സ്വന്തം നാടിനെ സ്‌നേഹിക്കുകയും സ്വന്തം നാടിന്റെ വികസനത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും നിര്‍ധനരായ രോഗികളെ സഹായിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കരിങ്കുന്നം പ്രാദേശിക കൂട്ടായ്മയാണ് കരിങ്കുന്നം സംഗമം.

കരിങ്കുന്നം സംഗമത്തിന്റെ പുതിയ ചാരിറ്റി പ്രൊജക്റ്റായ കരിങ്കുന്നത്തെ പാലിയേറ്റിവ് ഹോം കെയര്‍ സൊസൈറ്റി ധനസഹായത്തിന് താല്പര്യമുള്ളവര്‍ കമ്മിറ്റി കണ്‍വീനര്‍ പ്രിന്‍സ് ഏലന്താനവുമായി ബന്ധപ്പെടേണ്ടതാണ്.ഫോണ്‍: 07939490161

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.