1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2016

സ്വന്തം ലേഖകന്‍: റണ്‍വേ വികസനം പൂര്‍ത്തിയാക്കിയാതെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും ചേര്‍ന്ന് ഒരുക്കിയ മുഖാമുഖത്തിലും വാര്‍ത്താ സമ്മേളനത്തിലും സംസാരിക്കുകയായിരുന്നു മന്ത്രി അശോക് ഗജപതി രാജു.

2860 മീറ്ററുള്ള റണ്‍വേ 3627 മീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നല്‍കിയ റിപ്പോര്‍ട്ട്. ഇതിന് 400 ഏക്കറിലേറെ അധികംഭൂമി ഏറ്റെടുക്കണം.

യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. വ്യോമയാന വികസനച്ചുമതല കേന്ദ്രസര്‍ക്കാറിനും സ്ഥലമെടുപ്പ് ചുമതല സംസ്ഥാന സര്‍ക്കാറിനുമാണ്. സമയപരിധിവെച്ച് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേരളത്തിലെ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ജനങ്ങളുടെ പുനരധിവാസം പൂര്‍ത്തിയാക്കണം എന്നാണ് മറുപടി.

10 വര്‍ഷം മുമ്പ് ഹജ്ജ് സര്‍വിസിന് മാത്രം നല്‍കിയ ഇളവാണ് പിന്നീട് സ്ഥിരമാക്കിയത്. റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. പല രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകള്‍ പ്രകാരമുള്ള പല വിമാനങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. വലിയവിമാനങ്ങളുടെ പരിധിയില്‍ വരാത്ത 321 വിമാനം നിര്‍ത്തലാക്കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.