1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2019

സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ബോയിങ്ങ് 747/400 ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. കോഴിക്കോട് നിന്ന് ജിദ്ദാ സെക്ടറിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. 4 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ വലിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസിനായി തിരിച്ചെത്തുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിങ്ങ് 747 – 400 വിമാനമാണ് കരിപ്പൂരില്‍ സര്‍വീസിനായി എത്തുന്നത്. കോഴിക്കോട് നിന്ന് ജിദ്ദാ സെക്ടറിലേക്ക് ആഴ്ചയില്‍ 2 സര്‍വീസാണ് ആംരഭിക്കുന്നത്. റണ്‍വേ നീളം 6000 അടിയില്‍ നിന്നു 9000 അടിയാക്കിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ ബോയിങ്ങ് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു.

റണ്‍വേ വികസനത്തിനവുമായി ബന്ധപ്പെട്ടാണ് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പിൻവലിച്ചത്. ഏറെ കാത്തിരിപ്പിനു ശേഷമാണു വലിയ വിമാനങ്ങള്‍ക്ക് ഉപാധികളോടെ ഡി.ജി.സി.എ സര്‍വീസ് അനുമതി നല്‍കിയത്.

ചില നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ 5 മാസത്തേക്ക് കരിപ്പൂരില്‍ റണ്‍വേ ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് ദിവസം സമയക്രമീകരണത്തോടെ സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യാ ഉദ്ദേശക്കുന്നത്. അതേസമയം ഈ വര്‍ഷം അവസാനത്തോടെ കരിപ്പൂരില്‍ നിന്ന് കൂടുതല്‍ വലിയ വിമാനങ്ങള്‍ സര്‍വീസിനായി എത്തുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.