1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2018

സ്വന്തം ലേഖകന്‍: സൗദി എയറിന് പിന്നാലെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂര്‍ നിന്ന് സര്‍വീസ് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. സി വിഭാഗത്തില്‍പ്പെട്ട ചെറുവിമാനങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാലാണ് എമിറേറ്റ്‌സ് കോഴിക്കോട് സര്‍വീസ് അവസാനിപ്പിച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് സൗദി എയറിന്റെ ജിദ്ദ സര്‍വീസിന് ഡി.ജി.സി.എ. അനുമതി നല്‍കിയത് എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ക്കും അവസരം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മികച്ച രീതിയില്‍ നടന്നിരുന്ന സര്‍വീസ് എമിറേറ്റ്‌സ് റണ്‍വേ നവീകരണം പൂര്‍ത്തിയായശേഷം കോഴിക്കോട് സര്‍വീസിന് അനുമതി ലഭ്യമായില്ല. സൗദി എയര്‍ലൈന്‍സ് എത്തുന്നതോടെ ഇവര്‍ക്കും കോഴിക്കോട് സര്‍വീസിന് അനുമതി നല്‍കേണ്ടിവരും. എയര്‍ ഇന്ത്യയുടെ ഏറ്റവും ലാഭകരമായ റൂട്ടായിരുന്നു കോഴിക്കോട്ജിദ്ദ ജംബോ സര്‍വീസ്. ഇതു പിന്‍വലിച്ചതോടെ കോഴിക്കോട്ടുനിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് എയര്‍ ഇന്ത്യക്കുണ്ടായത്.

ഉഭയകക്ഷി കരാര്‍പ്രകാരം രാജ്യത്തുനിന്ന് വിദേശ കമ്പനിക്ക് അനുവദിക്കുന്ന സീറ്റുകള്‍ക്ക് ആനുപാതികമായി സ്വദേശി എയര്‍ലൈനുകള്‍ക്ക് വിദേശ രാജ്യവും സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. സൗദി സീറ്റിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യക്കായിരിക്കും പ്രഥമ പരിഗണന. ശേഷിക്കുന്ന സീറ്റുകള്‍ മാത്രമായിരിക്കും രാജ്യത്തെ സ്വകാര്യക്കമ്പനികള്‍ക്ക് നല്‍കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.