1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2016

എ. പി. രാധാകൃഷ്ണന്‍: രാമായണ മാസമായ കര്‍ക്കിടകം തുടങ്ങി, ലോകത്തെന്പാടും ഉള്ള മലയാളികള്‍ രാമ കഥകളും രാമായണ പാരായണവുമായി ഭക്തി പുരസരം രാമായണ മാസം ആചരിച്ചു തുടങ്ങി. പുതുമയും പാരമ്പര്യവും സാംസ്‌കാരിക സന്പന്നതയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ പരിപാടികള്‍ നിരന്തരം അവതരിപ്പിച്ചുകൊണ്ട് ജനമനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ലണ്ടന്‍ ഹിന്ദു ഐക്യവേദിയും രാമായണ മാസം ആചരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. നാളെ ജൂലൈ 23 നു ശനിയാഴ്ചയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം. പതിവ് വേദിയായ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വൈകീട്ട് 5:30 മുതല്‍ ഭജനയോടെ സത്‌സംഗം സമാരംഭം കുറിക്കും.

ഈ മാസത്തെ പ്രധാന പരിപാടിയായി അരങ്ങില്‍ അവതരിപ്പിക്കുന്നത് ബാലവേദിയുടെ നാടകം ആണ്. കഴിഞ്ഞ വര്‍ഷത്തെ രാമായണ മാസത്തില്‍ അവതരിപ്പിച്ച ‘വിച്ഛിന്നാഭിഷേകം’ എന്ന നാടകത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം ‘സീതാപഹരണം’ എന്ന നാടകം വേദിയില്‍ അവതരിപ്പിക്കും. ഭരതന്റെ കാനനയാത്ര മുതല്‍ സീതയെ രാവണന്‍ അപഹരിക്കുന്നത് വരെയുള്ള ഭാഗം ബാലവേദി കുട്ടികള്‍ അരങ്ങില്‍ നാടകമായി അവതരിപ്പിക്കും. രാമായണ പാരായണം, ഭജന, അമരവാണികള്‍ തുടങ്ങി നിരവധി പരിപാടികള്‍ ആണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും കുടുംബ സമേതം പങ്കെടുത്ത് ഈ വര്‍ഷത്തെ രാമായണ മാസാചരണം വന്‍ വിജയമാക്കി മാറ്റണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്ത്ഥിച്ചു.

വേദിയുടെ വിലാസം: West Thornton Communtiy Cetnre, 731 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.