1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2018

സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം; കേവല ഭൂരിപക്ഷമില്ല; സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട അണിയറ നീക്കങ്ങളുമായി ഇരു പക്ഷവും. ഇന്നലെ രാത്രി വൈകിയും തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് സംസ്ഥാനത്ത് നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും കോണ്‍ഗ്രസ്‌ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. രണ്ട് ദിവസത്തെ സാവകാശമാണ് ബിജെപി തേടിയത്.

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ഇരുപക്ഷത്തും ഊര്‍ജ്ജിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സമീപിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ബിജെപി നേതാക്കള്‍ ബംഗളൂരുവില്‍ നിര്‍ണായക യോഗം ചേരും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതായതോടെ ഗവര്‍ണര്‍ വജുഭായ് വാലയുടെ തീരുമാനം നിര്‍ണായകമാകും.

എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാം എന്ന് ദേവഗൗഡയെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേവലഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ബിജെപി (104), കോണ്‍ഗ്രസ് (78), ജെഡിഎസ് (38), മറ്റുള്ളവര്‍ (2) എന്നിങ്ങനെയാണ് നിലവില്‍ കക്ഷിനില. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ് ഗവര്‍ണര്‍ വാജുഭായി വാല.

കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. എന്നാല്‍ ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.