1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2018

സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ യുദ്യൂരപ്പയുടെ ഏകാംഗ സര്‍ക്കാരിന് നിര്‍ണായക ദിനം; സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും; ജെഡിഎസ് എംഎല്‍എമാരെ കൂട്ടത്തോടെ പുതുച്ചേരിയിലേക്ക് മാറ്റിയതായി സൂചന. സര്‍ക്കാര്‍ രൂപീകരണത്തിനായി ബിഎസ് യെദ്യൂരപ്പയെ ക്ഷണിച്ച് ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്തുകളും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം നല്‍കിയ പുതിയ ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തുടരുമോ എന്നത് കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചവരെ നീണ്ട വാദത്തിനുശേഷം കോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ.

എന്നാല്‍ ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ 15ആം തീയതിയും 16ആം തീയതിയും ഗവര്‍ണര്‍ക്ക് കൈമാറിയ കത്തുകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഭൂരിപക്ഷം ഉണ്ടെന്ന് ബോധ്യപ്പെട്ടാണോ ഗവര്‍ണര്‍ തീരുമാനം എടുത്തതെന്നാണ് കോടതി പരിശോധിക്കുക. പിന്തുണയെപ്പറ്റി കൃത്യമായി കത്തില്‍ പരാമര്‍ശം ഇല്ലെങ്കില്‍ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നു കോണ്‍ഗ്രസ് കോടതിയോട് ആവശ്യപ്പെടും. എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞതിനാല്‍ ഗവര്‍ണ്ണറുടെ തീരുമാനം മാനിച്ച് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാകും ബിജെപിയുടെ വാദം.

അതിനിടെ ബിജെപിയുടെ കുതിരക്കച്ചവടം തടയാന്‍ ജെഡിഎസ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് മാറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബസ്സിലാണ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് കൊണ്ടുപോകുന്നത്. എംഎല്‍എമാരുടെ ബസ് ഹൈദരബാദ് റൂട്ടിലാണ് സഞ്ചരിക്കുന്നത്. നേരത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ ആലോചിച്ചിരുന്നു. ബസിലാണ് എംഎല്‍എമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോകുന്നതെന്ന് കുമാരസ്വാമി സ്ഥിരീകരിച്ചു. അധികാരം ദുരുപയോഗം ചെയ്യാന്‍ ബിജെപി മിടുക്കരാണ്. ഭരണഘടന സ്ഥാപനങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും കുമാര സ്വാമി ആരോപിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.