1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2017

സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ നാലു കാലുകളും രണ്ട് പുരുഷ ലിംഗങ്ങളുമുള്ള കുഞ്ഞു പിറന്നു. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ (26), ലളിതാമ്മ (23) ദമ്പതികള്‍ക്കാണ് അത്ഭുത ശിശു ജനിച്ചത്. ഗുരുതര ജനിതക പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടിയെ വൈകിട്ടോടെ ബെല്ലാരിയിലെ വിജയനഗര മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ശനിയാഴ്ച കുഞ്ഞ് പിറന്നത്.

കുഞ്ഞിന് ദൈവിക ശക്തിയുണ്ടെന്ന് പറഞ്ഞ അമ്മ ആദ്യം വിദഗ്ധ ചികിത്സയ്ക്ക് വിസമ്മതിച്ചു. ആശുപത്രി അധികൃതരുടെയും കുടുംബാംഗങ്ങളുടേയും നിരന്തര ഉപദേശത്തെ തുടര്‍ന്നാണ് ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (വി.ഐ.എം.എസ്) കുട്ടിയെ അയക്കാന്‍ തയ്യാറായിയതെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.വിരുപക്ഷ ടി. പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 4.23 ഓടെ സ്വാഭാവിക പ്രസവത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

മെഡിക്കല്‍ സയന്‍സസില്‍ നിരീക്ഷണത്തിലായിരിക്കുന്ന കുട്ടിയെ ശസ്ത്രക്രിയയിലൂടെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം. ലളിതാമ്മയുടെ രണ്ടാമത്തെ മകനാണിത്. മൂന്നു വയസ്സുള്ള ഒരു മകന്‍ കൂടി ഇവര്‍ക്കുണ്ട്. ഈ കുട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ലളിതാമ്മ പറഞ്ഞു.

ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ചു വരുന്നതായി വി.ഐ.എം.എസില്‍ കുഞ്ഞിന്റെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോ. ദിവാകര്‍ ഗദ്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.