1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2020

സ്വന്തം ലേഖകൻ: രാജ്യത്തിന് മറക്കാനാവാത്ത കാഴ്ച സമ്മാനിച്ച ബാലനെ തേടി ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം. കർണാടകയിൽ കൃഷ്ണ നദി കരകവിഞ്ഞപ്പോൾ ആംബുലൻസിന് വഴികാട്ടാനായി സ്വന്തം സുരക്ഷ നോക്കാതെ മുന്നിലോടിയ ബാലനെ തേടിയാണ് വീണ്ടും അംഗീകാരം എത്തുന്നത്. മുൻപ് ധീരതയ്തക്ക് അംഗീകാരം നൽകി ആറാം ക്ലാസുകാരൻ വെങ്കിടേഷിനെ സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ പുരസ്കാരവും. റിപ്പബ്ലിക് ദിനത്തിൽ അവാർഡ് സമ്മാനിക്കും

22 കുട്ടികൾക്കാണ് ഇത്തവണ ധീരതക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഇതിൽ വെങ്കിടേഷിന്റെ നേട്ടം മഹത്തായ മാതൃക കൂടിയാവുകയാണ്. കാരണം കർണാടകയിലെ പ്രളയകാഴ്ച്ചക്കിടെയാണ് കേരളത്തിനും കരുത്തായിരുന്നു അവന്റെ ഇൗ ഒാട്ടം.

മഴയിൽ നിറഞ്ഞൊഴുകുകയായിരുന്നു കൃഷ്ണ നദി. അപ്പോഴാണ് പാലത്തിലൂടെ ആംബുലൻസ് എത്തിയത്. മുൻപിൽ അപകടമുണ്ടോയെന്നറിയാതെ പകച്ച് നിന്നു ഡ്രൈവർ. അപ്പോഴാണ് വെങ്കിടേഷ് ആംബുലൻസിന് മുന്നിൽ ഒാടി വഴികാട്ടിയത്. അരയോളം വെള്ളത്തിൽ കഷ്ടപ്പെട്ടായിരുന്നു വെങ്കിടേഷിന്റെ ഓട്ടം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.