1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2019

സ്വന്തം ലേഖകന്‍: മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന കര്‍ണാടകയിലെ വിമത എംഎല്‍എമാര!്! കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക്. ഇവരെ വഹിച്ച് കൊണ്ടുളള ബസ് മുംബൈയില്‍ നിന്നും യാത്ര തിരിച്ചു. കര്‍ണാടകയിലെ ദേവനഹളളിയിലുളള ഒരു റിസോര്‍ട്ടിലേക്കാണ് ഇവരെ കൊണ്ടുപോവുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന്റെ ഭാവി തുലാസിലാക്കിയിരിക്കുകയാണ് രാജി വച്ച എംഎല്‍എമാര്‍. എന്നാല്‍, വിമത എംഎല്‍എമാരെ തിരികെ കൊണ്ടുവരാനുള്ള അവസാനവട്ട ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്.

വിമത എംഎല്‍എമാരോട് മടങ്ങി വരാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വിമത എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ച് വിമത എംഎല്‍എമാര്‍ക്ക് അവസരം നല്‍കുകയാണ് അവസാന നീക്കം. എന്നാല്‍, ഇതിനോട് വിമതര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ബിജെപിയാണ് ഈ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു. ‘എല്ലാ നിയമവശങ്ങളും പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ബിജെപി നടത്തുന്ന ഹീനമായ കുതിരക്കച്ചവടമാണ് ഇപ്പോള്‍ കാണുന്നത്. ആഭ്യന്തരമന്ത്രി അടക്കം ഇടപെട്ട്, ഇന്‍കം ടാക്‌സ്, സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയാണ് എംഎല്‍എമാരെ രാജിവയ്പിക്കുന്നത്. ഇത് വെറുതെ വിട്ടുകൊടുക്കാന്‍ ഉദ്ദേശ്യമില്ല. ബിജെപിക്ക് മുന്‍പില്‍ മുട്ടുമടക്കില്ല. നിയമപോരാട്ടം നടത്തും. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്’ കെ.സി.വേണുഗോപാല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.