1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: കര്‍ണാടകയിലെ ബെല്‍ഗാമില്‍ വെളളപ്പൊക്കത്താല്‍ ദുരിതമനുഭവിക്കുകയാണ് ജനം. നൂറുകണക്കിന് പേരെയാണ് ഇവിടെനിന്നും മാറ്റിയത്. വെളളപ്പൊക്കത്തില്‍ ഇഴജന്തുക്കള്‍ ഒഴുകിയെത്തുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. ഇത്തരത്തില്‍ ഒഴുകിയെത്തിയ വലിയൊരു മുതല വീടിന്റെ മേല്‍ക്കൂരയിലാണ് അഭയം തേടിയത്.

വീടിന്റെ മേല്‍ക്കൂരയില്‍ വാ തുറന്നു പിടിച്ചു കിടക്കുന്ന മുതലയുടെ വീഡിയോ എഎന്‍ഐ ആണ് ട്വീറ്റ് ചെയ്തത്. 37,000 ത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മുതലയെ പിടിക്കാനായി വനം വകുപ്പ് അധികൃതര്‍ എത്തിയെങ്കിലും മുതലയെ കാണാനായില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശവാസികള്‍ കല്ലെറിഞ്ഞതിനാലാണ് മുതല മേല്‍ക്കൂരയില്‍നിന്നും വെളളത്തിലേക്ക് ഇറങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാന ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ വെളളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍നിന്നും 5, 81,702 ലധികം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. വെളളപ്പൊക്കത്തില്‍ 40 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല