1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2017

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിനു ശേഷം സ്വന്തം പതാകയുള്ള സംസ്ഥാനമാകാന്‍ കര്‍ണാടക്ക് മോഹം, എതിര്‍പ്പുമായി ബിജെപി. പ്രത്യേക സംസ്ഥാന പതാക വേണമെന്ന് കര്‍ണാടയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് സ്വന്തമായി സംസ്ഥാന പതാക അനുവദിച്ചതു പോലെ കര്‍ണാടക്കും അനുമതി വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

നിയമപരമായി അംഗീകാരം ലഭിക്കത്തക്ക വിധത്തില്‍ സംസ്ഥാന പതാക രൂപകല്‍പന ചെയ്യാന്‍ സര്‍ക്കാര്‍ ഒമ്പതംഗ സമിതിയെ രൂപീകരിച്ചു. ഹിന്ദി ഭാഷ നിര്‍ബദ്ധമാക്കുന്നതിനെതിരെ സംസ്ഥാനത്ത് നടന്ന വന്‍പ്രക്ഷോഭത്തിന് തൊട്ടുപിറകെയാണ് കര്‍ണാടകക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്.

എന്നാല്‍ കര്‍ണാടകയുടെ ആവശ്യം ദേശവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി ബന്ദാരു ദാത്രേയ പ്രതികരിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദേശവികാരത്തെ പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസാണ് അവര്‍ക്കുവേണ്ടി പ്രത്യേക പതാക എന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന നീക്കമാണിതെന്നും മന്ത്രി പറഞ്ഞു.

അതേസമയം,കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പ്രത്യേക പതാക ആവശ്യത്തിനെതിരെ രംഗത്തെത്തി. സംസ്ഥാന പതാക അനുവദിക്കുന്നത് ദേശീയ പതാകയുടെ പരാമാധികാരത്തിന്റെ ലംഘനമാണ്. കശ്മീരിന് പ്രത്യേക പതാക അനുവദിച്ചതുപോലെ എല്ലാ സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.