1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2016

സ്വന്തം ലേഖകന്‍: സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു. താഴ്വരയില്‍ രണ്ടു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിന് ചുക്കന്‍ പിടിക്കുന്ന മൂന്ന് വിഘടനവാദി വിഭാഗങ്ങണാണ് സര്‍വകക്ഷി സംഘവുമായി സഹകരിക്കില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്.

ഹുറിയതിനെ ഔദ്യോഗികമായി ക്ഷണിക്കുകയോ നേതാക്കളെ തടവില്‍നിന്ന് വിട്ടയക്കുകയോ ചെയ്യാതെ കേന്ദ്രം സര്‍വകക്ഷി സംഘത്തെ അയച്ചതാണ് വിഘടനവാദികളെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയെക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നീക്കമെന്നാണ് വിഘടനവാദികള്‍ ഇതിനെ വിശേഷിപ്പിച്ചത്.

സംഘത്തില്‍നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ഗോപാല്‍ നാരായണന്‍, ഡി. രാജ, ഫയാസ് മിര്‍ എന്നീ ആറ് ദേശീയ നേതാക്കളുടെ അഭ്യര്‍ഥനയും ഹുറിയത് തള്ളി.

ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷമുണ്ടായ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ വന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബന്ദിന്റെ പ്രതീതിയിലാണ് ശ്രീനഗര്‍ വരവേറ്റത്. ഷേര്‍ എ കശ്മീര്‍ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സര്‍വകക്ഷി സംഘത്തെ കാണാന്‍ ഇന്ത്യാ അനുകൂല സംഘങ്ങളത്തെിയപ്പോള്‍ പ്രക്ഷോഭത്തിനും ഹര്‍ത്താലിനും ആഹ്വാനം നടത്തുകയായിരുന്നു വിഘടനവാദികള്‍.

ഉപമുഖ്യമന്ത്രി ഡോ. നിര്‍മല്‍ സിങ്, ധനമന്ത്രി ഹസീബ് ധ്രുബ് എന്നിവര്‍ക്കൊപ്പമത്തെിയ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുമായിട്ടായിരുന്നു സംഘത്തിന്റെ ആദ്യ കൂടിക്കാഴ്ച. കേരളത്തില്‍ നിന്നുള്ള ആര്‍.എസ്.പി എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ സംഘത്തിലുണ്ട്. സര്‍വകക്ഷി സംഘം ശ്രീനഗറിലത്തെിയ ശേഷം താഴ്വരയില്‍ പ്രക്ഷോഭം ശക്തമായതായും റിപ്പോര്‍ട്ടുകളുണ്ട്.

തെക്കന്‍? കശ്?മീരിലെ കുല്‍ഗാം ജില്ലയില്‍ 23കാരനായ ബാസിത്? അഹാംങ്കര്‍ എന്ന യുവാവ്? കൊല്ലപ്പെട്ടതാണ് അവസാനത്തേത്. പെല്ലറ്റ്? ഉപയോഗിച്ച്? കാലില്‍ പരിക്കേല്‍പ്പിച്ചശേഷം സുരക്ഷാ സൈന്യം യുവാവിനെ താഴ്?ഭാഗത്തേക്ക്? എറിയുകയായിരുന്നു എന്നാണ്?? ?പ്രദേശവാസികള്‍ പറയുന്നത്?. തലക്ക്? ഗുരുതര പരിക്കേറ്റ ബാസിത്? തല്‍ക്ഷണം മരിച്ചു. ഇതോടെ പ്രക്ഷോഭത്തില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 74 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.