1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2016

സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തെ ഇന്ത്യ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മേഖലയിലെ പ്രശ്‌നങ്ങള്‍ക്കൊക്കെ പ്രധാന കാരണം കശ്മീര്‍ വിഷയമാണ്. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ നിരവധി തവണ ഇന്ത്യയെ പാകിസ്താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും ഷെരീഫ് പറഞ്ഞു.

ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാവണം. സമാധാനപരമായി കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാണ് പാകിസ്താന് താല്‍പര്യമെന്നും നവാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അസര്‍ബെയ്ജാനിലെത്തിയതായിരുന്നു പാക് പ്രധാനമന്ത്രി.

ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ വാദം ഷെരീഫ് തള്ളി. ആക്രമണം നടന്ന് ആറു മണിക്കൂറിനുള്ളില്‍ തന്നെ പാകിസ്താനെ പഴിചാരുകയാണ് ഇന്ത്യ ചെയ്തത്. അതിര്‍ത്തി കടന്നു നുഴഞ്ഞു കയറ്റം പാകിസ്താന്‍ നടത്തിയിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.

സെപ്റ്റംബര്‍ 18 ന് ഉറി സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 20 സൈനികരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് അതിര്‍ത്തി കടന്ന് മിന്നലാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.