1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2019

സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍. ഇന്ത്യ മികച്ച ജനാധിപത്യ രാജ്യമാണെന്നും പാക്കിസ്ഥാന്‍ ഭീകരര്‍ക്കു സംരക്ഷണം നല്‍കുകയാണെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ എം.പിമാരായ റൈസാര്‍ഡ് സാര്‍നെക്കിയുടെയും ഫുള്‍വിയോ മാര്‍ട്ടസെല്ലോയുടെയും നിരീക്ഷണങ്ങള്‍.

യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്ലീനറി സമ്മേളനത്തില്‍ നടന്ന പ്രത്യേക സെഷനിലാണ് കശ്മീര്‍ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തത്.
സാര്‍നെക്കിക്കു പുറമേ പോളണ്ടിലെ യൂറോപ്യന്‍ കണ്‍സര്‍വേറ്റീവുകളും റിഫോമിസ്റ്റുകളും ഇന്ത്യയെ ലോകത്തിലെ മികച്ച ജനാധിപത്യ രാജ്യമെന്നാണു വിശേഷിപ്പിച്ചത്.

“ഇന്ത്യ ലോകത്തിലെ മികച്ച ജനാധിപത്യരാജ്യമാണ്. ഇന്ത്യയിലും ജമ്മു കശ്മീരിലും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളാണു നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഈ ഭീകരര്‍ ചന്ദ്രനില്‍ നിന്നു വന്നവരല്ല. അവര്‍ അയല്‍രാജ്യത്തു നിന്നു വന്നതാണ്. നമ്മള്‍ ഇന്ത്യ പിന്തുണയ്‌ക്കേണ്ടിയിരിക്കുന്നു,” സാര്‍നെക്കി പറഞ്ഞു

ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണി യൂറോപ്യന്‍ യൂണിയനും ഭീഷണിയാണെന്ന് മാര്‍ട്ടസെല്ലോ പറഞ്ഞു. ഇറ്റലിയിലെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ് അംഗമാണ് മാര്‍ട്ടസെല്ലോ. പാക്കിസ്ഥാന്‍ യൂറോപ്പിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന സ്ഥലമാണെന്നും അദ്ദേഹത്തിന്റെ ആരോപണത്തിൽ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.