1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2015

സ്വന്തം ലേഖകന്‍: കശ്മീരില്‍ പോലീസുകാരന് ഇരിക്കാന്‍ സ്ഥലം കണ്ടത് വനിതാ പോലീസുകാരിയുടെ മടിയില്‍, ചിത്രം വൈറലായതോടെ ജോലി തെറിച്ചു. കശ്മീരിലെ രജൗരി ജില്ലയിലെ ബുധല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ഓഗസ്തില്‍ നടന്ന സംഭവത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ് പി രാജേശ്വര്‍ സിങ് വ്യക്തമാക്കി.

വനിതാ സ്‌പെഷല്‍ പോലീസ് ഓഫീസറുടെ മടിയിലിരിക്കുന്ന സക്കീര്‍ ഹുസൈന്‍ എന്ന പോലീസുകാരന്റെ ചിത്രമാണ് വൈറലായത്. പോലീസ് സ്‌റ്റേഷനിലെ ഒഴിവു സമയത്ത് ഒപ്പിച്ച തമാശയാണ് വിവാദത്തിനും അച്ചടക്ക നടപടിക്കും ഇടയാക്കിയത്. സക്കീര്‍ ഹുസൈന്‍ മടിയിലിരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് വനിതാ പോലീസ് അദ്ദേത്തെ പിടിക്കുന്നുണ്ട്.

സംഭവം എതെങ്കിലും തരത്തിലുള്ള സ്ത്രീ പീഡനമാണെന്ന് കണ്ടെത്തിയിട്ടില്ല. ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തയാള്‍, ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഇവര്‍ക്കൊക്കെ നടപടി നേരിടേണ്ടിവന്നേക്കാം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

വിഷയത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് സംസ്ഥാന പോലീസിനെ നാണക്കേടിലാക്കുന്നതാണെന്നാണ് ഡിജിപിയുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.